സൂര്യാശ്രയരാശിഫലം ആദിത്യന് മേടത്തില് പത്തുതിയ്യതിക്ക് മേലുള്ള ദിവസങ്ങളില്‍ സഞ്ചരിക്കുന്നകാലം ജനിക്കുന്നവന്‍, പ്രസിദ്ധനായും, സാമര്‍ത്ഥ്യം ഉള്ളവനായും, സഞ്ചാരപ്രിയനായും ധനം കുറഞ്ഞവനായും, ആയുധധാരിയായും ഭവിക്കും. പരമോച്ചഭാഗമായ ആദ്യത്തെ പത്ത് തിയ്യതിക്കകമാണ് ജനനമെങ്കില്‍ പ്രസിദ്ധനായും, സമ൪ത്ഥനായും, സ്വഗൃഹത്തില്‍ സുഖമായി കഴിയുന്നവനായും ധനപുഷ്ടിയുള്ളവനായും അംഗരക്ഷകന്മാരോടുകൂടിയവനായും ഭവിക്കും. ഇടവമാസത്തില്‍ ജനിക്കുന്നവന്‍, വസ്ത്രങ്ങളേയും സുഗന്ധദ്രവ്യങ്ങളേയും വിറ്റു ലഭിക്കുന്ന ധനം കൊണ്ടും സംഗീതസാഹിത്യാദികളാല് ലഭിക്കപ്പെടുന്ന ധനം കൊണ്ടും ജീവിക്കുന്നവനായും, സ്തീകളെ ദ്വേഷിക്കുന്നവനായും ഉല്‍കൃഷ്ട വിദ്യാഭ്യാസമുള്ളവനായും ഭവിക്കും. മിഥുനമാസത്തില്‍ ജനിക്കുന്നവന്‍, വ്യാകരണാദിവിദ്യയും ജ്യോതിഷവും ഉള്ളവനായും ഭവിക്കും. കര്‍ക്കിടകമാസത്തില്‍ ജനിക്കുന്നവന്‍, തീഷ്ണനായും, ധനഹീനനായും അന്യന്മാരുടെ കാര്യത്തില്‍ താല്പര്യമുള്ളവനായും, ഖേദവും സഞ്ചാരക്ലേശവും ഉള്ളവനായും ഭവിക്കും. ചിങ്ങമാസത്തില്‍ ജനിക്കുന്നവന്‍, വനപര്‍വ്വതങ്ങളിലും ഗോകുലങ്ങളിലും ആസക്തിയുള്ളവനായും...
Popular posts from this blog
തിരുവാതിര
ഏവര്‍ക്കും ധനുമാസത്തിരുവാതിര ആശംസകള്‍ നേരുന്നു ധനുമാസത്തിലെ തിരുവാതിര വരുന്ന മാര്‍ഗ്ഗശീര്‍ഷ മാസത്തെ ശ്രീ പരമശിവന്റെ ശരീരമായിട്ടാണ് കല്പ്പിക്കാറുള്ളത്. മൂലം നക്ഷത്രം കാലടിയും, രോഹിണി കണങ്കാലും, അശ്വതി സ്കന്ധയും, പൂരാടം ഉത്രാടങ്ങള്‍ തുടകളും, പൂര-ഉത്രങ്ങള്‍ ഗുഹ്യദേശവും, കാര്‍ത്തിക കടിതടവും, പൂരുരുട്ടാതി-ഉതൃട്ടാതികള്‍ നാഭിയും, രേവതി കക്ഷവും, അനിഴം പുറവും, അവിട്ടം വയറും, അത്തം കൈത്തലവും, വിശാഖം കൈകളും, പുണര്‍തം കൈവിരലുകളും, ആയില്യം നഖങ്ങളും, തൃക്കേട്ട കഴുത്തും, തിരുവോണം കര്‍ണ്ണവും, പൂയം മുഖവും, ചോതി ചുണ്ടും പല്ലുകളും, ചതയം ഹാസവും, മകം മൂക്കും, മകയിരം കണ്ണുകളും, ചിത്തിര നെറ്റിയും, ഭരണി ശിരസ്സും, ആതിര മുടിയുമായ ശ്രീ പരമശിവനെ വ്രതമെടുത്ത് പൂജിക്കുന്നതും ബ്രഹ്മജ്ഞര്‍ക്ക് (അറിവുള്ളവര്‍ക്ക്) അന്നദാനവും നടത്തുന്നവര്‍ രോഗങ്ങളില്‍ നിന്നും അപായങ്ങളില്‍ നിന്നും വിമുക്തരാവും. കൃഷിസമ്പത്തും ധനസമ്പത്തും വര്‍ദ്ധിക്കുമെന്നാണ് മഹാഭാരതം പറയുന്നത്. മാസം മുഴുവന്‍ വ്രതമെടുക്കുന്നത് നന്ന്. ചിങ്ങമാസത്തിലെ അത്തം മുതല്‍ 10 നാളത്തെ ഓണം പുരുഷന്മാര്ക്കാണെങ്കില്, ധനുവിലെ അശ്വതി മുതല്‍ പുണര്‍തം വരെ 7 നാളത്തെ തിരുവ...
ചന്ദ്രാശ്രയരാശിഫലം മേടം രാശിയില്‍ ചന്ദ്രന് നില്ക്കുമ്പോള് ജനിച്ചാല്‍ വൃത്തമായും ചുവന്നും ഇരിക്കുന്ന കണ്ണുകളോടുകൂടിയവനായും, വേഗത്തില്‍ നടക്കുന്നവനായും, ചൂടുള്ള ഇലക്കറി സാധനങ്ങള്‍ ഭക്ഷിക്കുന്നവനായും, ക്ഷിപ്രപ്രസാദിയായും, സഞ്ചാരശീലനായും, കാമിയായും, മുട്ടുകള്‍ക്ക് ബാലമില്ലാത്തവനായും സ്ഥിരമില്ലാത്ത സമ്പത്തുകളോട് കൂടിയവനായും, ശൂരനായും സ്ത്രീകള്‍ക്ക് വല്ലഭനായും സേവയെ അറിയുന്നവനായും, കുഴിനഖമുള്ളവനായും, തലയില്‍ തഴമ്പുള്ളവനായും, അഭിമാനിയായും, സഹോദന്മാരില് മുമ്പനായും, കയ്യില്‍ ശക്തിരേഖയുള്ളവനായും, ഏറ്റവും ചപലനായും, വെള്ളത്തില്‍ ഭയമുള്ളവനായും ഭവിക്കും. ഇടവത്തില്‍ ചന്ദ്രന് നില്ക്കുമ്പോള് ജനിക്കുന്നവന്‍, സൗന്ദര്യവും വിലാസത്തോടുകൂടിയ നടപ്പും ഉള്ളവനായും, വിശാലങ്ങളായ തുടകളും മുഖവും ഉള്ളവനായും, പൃഷ്ഠത്തിലും മുഖത്തും പാര്‍ശ്വഭാഗത്തും അടയാളങ്ങളോടുകൂടിയവനായും, ത്യാഗിയായും, സഹനശക്തിയുള്ളവനായും, പ്രഭുവായും, തടിച്ച കഴുത്തോടുകൂടിയവനായും, സ്ത്രീസന്താനം ഏറിയിരിക്കുന്നവനായും, കഫപ്രകൃതിയായും, പൂര്‍വ്വബന്ധുക്കള്‍ പൂര്‍വ്വധനം പുത്രന്മാര് എന്നിവരോട് വേര്‍പ്പെട്ടവനായും, സൗഭാഗ്യവും ...
Comments
Post a Comment