Posts
God Parashurama
- Get link
- X
- Other Apps
ഭൃഗു വംശജനായ ജമദഗ്നി മഹർഷിയുടെയും രേണുകയുടെയും മകനായിട്ടാണ് രാമൻ ജനിച്ചത്. ഭഗവാൻ ശിവനെ തപസ്സ് ചെയ്ത് പ്രീതിപ്പെടുത്തിയ രാമന് ശിവൻ സമ്മാനമായി നൽകിയതാണ് അദ്ദേഹത്തിൻറെ ആയുധമായ 'പരശു' അഥവാ മഴു. അത് ലഭിച്ചതോടുകൂടി അദ്ദേഹം പരശുരാമൻ എന്ന് അറിയപ്പെട്ടു തുടങ്ങി. മാതാവിനോടും പിതാവിനോടും വലുതായ ഭക്തിയുള്ള ആളായിരുന്നു പരശുരാമൻ. ഒരിക്കൽ ജലമെടുക്കാൻ പോയ മാതാവ് രേണുക മടങ്ങി വരാൻ വൈകിയതിൽ കോപിതനായ ജമദഗ്നി മഹർഷി, മക്കളോട് അമ്മയുടെ തലയറുക്കാൻ ആവശ്യപ്പെട്ടു. മറ്റു സഹോദരന്മാർ വിസമ്മതിച്ചപ്പോൾ പരശുരാമൻ പിതാവിന്റെ ആജ്ഞ അനുസരിച്ചു. എന്നാൽ ഇതിൽ പ്രീതനായ പിതാവിനോട് വരം ചോദിക്കാനുള്ള അവസരം വന്നപ്പോൾ, അമ്മയെ പുനർജീവിപ്പിക്കണം എന്നും ആ മരണം അമ്മ ഓർക്കരുത് എന്നുമാണ് അദ്ദേഹം ആവശ്യപ്പെട്ടത്. ഒരിക്കൽ ആയിരം കൈകളുള്ള കാർത്തവീര്യാർജ്ജുനൻ എന്ന രാജാവ് ജമദഗ്നിയുടെ മഹർഷിയുടെ ആശ്രമത്തിലെ കാമധേനുവിനെ ബലമായി പിടിച്ചുകൊണ്ടുപോയി. ഇതിൽ ക്രുദ്ധനായ പരശുരാമൻ രാജാവിനെ വധിച്ചു. ഇതിന് പ്രതികാരമായി രാജപുത്രന്മാർ ജമദഗ്നിയെ മഹർഷിയെ കൊലപ്പെടുത്തി. തന്റെ പിതാവിനെ കൊന്നവരോടുള്ള പകയിൽ പരശുരാമൻ ലോകം ചുറ്റി സഞ്ചരിച്ച് 21 തവണ അ...
- Get link
- X
- Other Apps
*സ്വയം എഴുതണം വിധി* നെപ്പോളിയൻ കുട്ടിക്കാലത്ത് സ്കൂളിൽ പോകുമ്പോൾ ഒരു ആൽമരചുവട്ടിൽ ആൾക്കൂട്ടം കണ്ടു. ഒരു കൈനോട്ടക്കാരൻ ഭാവി. ഭൂതം. വർത്തമാനം പറയുന്നു. നെപ്പോളിയൻ ആകാംക്ഷയോടെ കൈ നീട്ടി ചോദിച്ചു. "ഞാൻ ഒരു ചക്രവർത്തി ആകുമോ"? കൈനോട്ടക്കാരൻ വിശദമായി പരിശോധിച്ച ശേഷം വിഷമത്തോടെ പറഞ്ഞു. "ചക്രവർത്തി ആകാൻ ഉള്ള ഒരു രേഖയും ഈ കൈകളിൽ ഇല്ല". നെപ്പോളിയൻ പിന്മാറിയില്ല. തൊട്ടടുത്ത് ഇരുന്ന ചെറിയ കത്തി എടുത്ത് കൈവെള്ളയിൽ വരഞ്ഞിട്ട് ചോദിച്ചു. "ഈ വരകൊണ്ട് ഞാൻ ചക്രവർത്തി ആകുമോ "? കൈനോട്ടക്കാരൻ പറഞ്ഞു. *"ലോകത്തിൽ ഒരു ശക്തിക്കും നീ ചക്രവർത്തി ആകുന്നത് തടയാൻ ആകില്ല. കാരണം ഈ വര വരച്ചത് നീയാണ്"* വിധി സ്വയം തീരുമാനിക്കണം. സ്വയം വിശ്വസിക്കാതെ മറ്റുള്ളവരുടെ പരാമർശങ്ങളിൽ വിശ്വസിക്കുന്നതിൽ യുക്തിയില്ല. തലവരക്ക് അനുസരിച്ച് അല്ല ഒരു ജീവിതവും ക്രമപ്പെടുന്നത്. വരയില്ലെങ്കിൽ സ്വന്തമായി വരയ്ക്കണം. കൈരേഖയാണ് ജീവിതം തീരുമാനിക്കുന്നത് എങ്കിൽ. കയ്യില്ലാത്തവർ എങ്ങിനെ ജീവിതം കരുപ്പിടിപ്പിക്കും ? ഒരുകാര്യം തടങ്ങാതിരിക്കാനും പാതി വഴിയിൽ ഉപേക്ഷിക്കാനും പ്രേരകം ആയ. ന്...