Posts

Showing posts from January, 2018
*സ്വയം എഴുതണം വിധി* നെപ്പോളിയൻ കുട്ടിക്കാലത്ത് സ്കൂളിൽ പോകുമ്പോൾ ഒരു ആൽമരചുവട്ടിൽ ആൾക്കൂട്ടം കണ്ടു. ഒരു കൈനോട്ടക്കാരൻ ഭാവി. ഭൂതം. വർത്തമാനം പറയുന്നു. നെപ്പോളിയൻ ആകാംക്ഷയോടെ കൈ നീട്ടി ചോദിച്ചു. "ഞാൻ ഒരു ചക്രവർത്തി ആകുമോ"? കൈനോട്ടക്കാരൻ വിശദമായി പരിശോധിച്ച ശേഷം വിഷമത്തോടെ പറഞ്ഞു. "ചക്രവർത്തി ആകാൻ ഉള്ള ഒരു രേഖയും ഈ കൈകളിൽ ഇല്ല". നെപ്പോളിയൻ പിന്മാറിയില്ല. തൊട്ടടുത്ത് ഇരുന്ന ചെറിയ കത്തി എടുത്ത് കൈവെള്ളയിൽ വരഞ്ഞിട്ട് ചോദിച്ചു. "ഈ വരകൊണ്ട് ഞാൻ ചക്രവർത്തി ആകുമോ "? കൈനോട്ടക്കാരൻ പറഞ്ഞു. *"ലോകത്തിൽ ഒരു ശക്തിക്കും നീ ചക്രവർത്തി ആകുന്നത് തടയാൻ ആകില്ല. കാരണം ഈ വര വരച്ചത് നീയാണ്"* വിധി സ്വയം തീരുമാനിക്കണം. സ്വയം വിശ്വസിക്കാതെ മറ്റുള്ളവരുടെ പരാമർശങ്ങളിൽ വിശ്വസിക്കുന്നതിൽ യുക്തിയില്ല. തലവരക്ക് അനുസരിച്ച് അല്ല ഒരു ജീവിതവും ക്രമപ്പെടുന്നത്. വരയില്ലെങ്കിൽ സ്വന്തമായി വരയ്ക്കണം. കൈരേഖയാണ് ജീവിതം തീരുമാനിക്കുന്നത് എങ്കിൽ. കയ്യില്ലാത്തവർ എങ്ങിനെ ജീവിതം കരുപ്പിടിപ്പിക്കും ? ഒരുകാര്യം തടങ്ങാതിരിക്കാനും പാതി വഴിയിൽ ഉപേക്ഷിക്കാനും പ്രേരകം ആയ. ന്...
*⚫⚪⚫ബോധ കഥ⚫⚪⚫* *🔹🔸🔹🔸🔹🔸🔹🔸🔹🔸🔹* *ഇതു മുഴുവനും വായിച്ചാൽ നിങ്ങൾക്കും നല്ല മനസിന്റെ ഉടമയാകാം* 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏 *ഒരു കുട്ടി അഛനോട് ചോദിച്ചു...അഛാ എന്താണ് ജീവിതത്തിന്റെ വില ?* *അപ്പോൾ ആ അഛൻ ഒരു കല്ല് ആ കുട്ടിയുടെ കയ്യിൽ കൊടുത്തിട്ട് പറഞ്ഞു "നീ ഇത് പച്ചക്കറി വിൽക്കുന്ന സത്രീയുടെ കയ്യിൽ കൊടുത്തിട്ട് ഇത് വേണോയെന്ന് ചോദിക്കൂ..* *പിന്നെ മോൻ ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കണം...ആരെങ്കിലും ഇതിന്റെ വില ചോദിക്കുകയാണങ്കിൽ രണ്ട് വിരൽ ഉയർത്തി കാണിച്ചാൽ മതി.* *മറ്റൊന്നും അവരോട് പറയേണ്ട. കുട്ടി ആ സ്ത്രീയുടെ അടുത്ത് പോയി കല്ല് കാണിച്ചു* *അപ്പോൾ ആ സ്ത്രീ പറഞ്ഞു "ഹായ് നല്ല ഭംഗിയുള്ള കല്ല്.ഇത് എനിക്ക് തരാമോ?* *എനിക്ക് ഇത്  പുന്തോട്ടത്തിൽ വെക്കാനാണ്...* *ഇതിന്റെ വില എത്രയാണ്...?* *അപ്പോൾ ആ കുട്ടി രണ്ട് വിരൽ ഉയർത്തി കാണിച്ചു ...* *അപ്പേൾ ആ സ്ത്രീ ചോദിച്ചു രണ്ട് രൂപയാണോ ?* *എന്നാൽ ഞാൻ ഇപ്പോൾ തന്നെ തരാം* *അപ്പോൾ കുട്ടി ഓടിച്ചെന്ന് അഛനോട് പറഞ്ഞു രണ്ട് രൂപക്ക് ആ കല്ല്, ആ സ്ത്രീ എടുക്കാമന്ന് പറഞ്ഞു...* *എന്നാൽ ഒരു കാര്യം ചെയ്യൂ., ഈ കല്ല് എടുത്ത് അടുത്തുള്ള മ്യൂസിയത്തിൽ കൊണ...

ഗണപതി

ദേവകളുടെ പതിമന്ത്രംഓം വിഘ്നേശ്വരായ നമഃജീവിത പങ്കാളിബുദ്ധി സമൃതി സിദ്ധി മൂഷികൻ ഹിന്ദുമതപ്രകാരം ഗണങ്ങളുടെ അധിപൻ അഥവാ ഗണേശനാണ് ഗണപതി . പരമശിവന്റേയുംപാർവതിദേവിയുടേയും ആദ്യപുത്രനാണ് ഗണപതി. ബുദ്ധിയുടെയും സിദ്ധിയുടേയും ഇരിപ്പിടമായാണ് മഹാ ഗണപതിയെ കണക്കാക്കുന്നത്. മനുഷ്യ ശരീരവും ആനയുടെ തലയും നാലു കയ്യുകളുമുള്ളതായാണ് ഗണപതിയെ വർണ്ണിച്ചിരിയ്ക്കുന്നത്. ഒരു കൊമ്പ് ഒടിഞ്ഞതായി പറഞ്ഞിരിയ്ക്കുന്നു.പൊതുവേ വിഘ്നങ്ങളകറ്റുന്ന ദേവനായാണ് ഗണപതിയെ പറയുന്നത്. അധ്യാത്മിക മാർഗ്ഗത്തിലും ലോക വ്യവഹാരങ്ങളിലും ഉണ്ടാകുന്ന വിഘ്നങ്ങൾ ഗണപതിയുടെ അനുഗ്രഹം ലഭിച്ചാൽ ഇല്ലാതെയാകും എന്നാണ് വിശ്വാസം. എലിയാണ് അദ്ദേഹത്തിന്റെ വാഹനം. ശൈവരേയും വൈഷ്ണവരേയും പോലെ ഗണപതിയെ ഇഷ്ടദേവതയായി ആരാധിയ്ക്കുന്ന സമൂഹങ്ങൾ ഉണ്ടായിരുന്നു. ഇവരെ ഗാണപത്യന്മാർ എന്നു പറയുന്നു.തെക്കൻ ഏഷ്യയിൽ, പ്രധാനമായും ഇന്ത്യയിലും നേപ്പാളിലും ഗണപതി ബിംബങ്ങൾ ധാരാളമായി കാണാം.ഗണപതി ആരാധന ബുദ്ധ-ജൈനമതങ്ങളെ വളരെയധികം സ്വാധീനിച്ചിട്ടുണ്ട്. ഗണപതി , വിഘ്നേശ്വരൻ, ഗണേശൻ എന്നീ നാമങ്ങളുൾപ്പെടെ ഗണപതി നിരവധി പേരുകളിൽ അറിയപ്പെടുന്നുണ്ട്. ഹൈന്ദവ ധർമ്മപ്രകാരം ബഹുമാനത്തിന്റെ രൂപമായ...

വാസ്തു ഗൃഹങ്ങളും വൃക്ഷങ്ങളും

വൃക്ഷങ്ങള്‍ക്ക് ഒരു പാവന പദവിയാണ് ഭാരതീയര്‍ നല്‍കിയിരിക്കുന്നത്. വിവിധ വൃക്ഷങ്ങള്‍ മനുഷ്യരില്‍ ഉണ്ടാക്കുന്ന സ്വാധീനങ്ങള്‍ നാം കേട്ടറിഞ്ഞിട്ടുളളതാണ്. ഗൃഹനിര്‍മ്മാണത്തിന് തടി ഉപയോഗിക്കുന്ന സംസ്‌കാരം ഇപ്പോള്‍ കുറഞ്ഞുവരുന്നു എങ്കിലും വീടിന്റെ കട്ടിള ജനലുകള്‍ക്ക് ഇപ്പോഴും വൃക്ഷങ്ങള്‍ ഉപയോഗിച്ചു വരുന്നു. ശുഭ, അശുഭ ഫലങ്ങള്‍ ഗൃഹവാസികള്‍ക്ക് നല്‍കുന്ന വൃക്ഷങ്ങള്‍ ഗൃഹങ്ങളില്‍ ഏത് ഭാഗങ്ങളില്‍ വരണം എന്ന് ഈ ലേഖനത്തില്‍ നിന്ന് മനസ്സിലാക്കാം. വൃക്ഷങ്ങളെ അവയിലെ കാതലിന്റെ അടിസ്ഥാനത്തില്‍ നാല് ആയി തരംതിരിച്ചിരിക്കുന്നു. അവ ഏതൊക്കെ എന്ന് താഴെപറയുന്നു *ഗൃഹനിര്‍മ്മാണത്തിന് വര്‍ജ്ജിക്കേണ്ട വൃക്ഷങ്ങള്‍* തീ പിടിച്ച മരങ്ങള്‍, ഇടിമിന്നലേറ്റ മരങ്ങള്‍, വെട്ടിയപ്പോള്‍ തെക്കോട്ട് വീണ മരങ്ങള്‍, ഇത്തരം വൃക്ഷങ്ങള്‍ ഉപയോഗിച്ച് വീട് നിര്‍മ്മിച്ചാല്‍ ഗൃഹവാസികള്‍ക്ക് ദുരിതമകലില്ല. ശുഭകരമായ വൃക്ഷങ്ങള്‍ കൂവളം, കടുക്ക, കൊന്ന, നെല്ലി, ദേവതാരം, വേങ്ങ, അശോകം, ചെമ്പകം എന്നിവ ഗൃഹത്തിന്റെ ഏത് ഭാഗത്തും ഏത് ദിക്കിലും നില്‍ക്കുന്നത് ഗൃഹവാസികള്‍ക്ക് ഐശ്വര്യമേകും. ആയുര്‍വേദ ശാസ്ത്രപ്രകാരം ഈ പറഞ്ഞ വൃക്ഷങ്ങള്‍ക്ക് ഔഷധമൂല്യം കൂ...

ഗായത്രിമന്ത്രം

ഗായത്രി മന്ത്രം പഠിക്കുക,പരിശീലിക്കുക, പ്രചരിപ്പിക്കുക... മന്ത്രങ്ങൾ ശക്തിയുടെ ഉറവിടമാണ്‌. മന്ത്രമെന്നാൽ മനസ്സിനെ ത്രാണനം ചെയ്യുന്നത് എന്നാണർഥം. എല്ലാ മന്ത്രങ്ങളുടെയും മാതാവാണു ഗായത്രി മന്ത്രം. അതായത് മന്ത്രങ്ങളിൽ ഗായത്രിയെക്കാൾ ശ്രേഷ്ഠമായി മറ്റൊന്നില്ല. സൂര്യദേവനോടുളള പ്രാർത്ഥനയായാണിത് കരുതപ്പെടുന്നത് എങ്കിലും മഹത്തായ പ്രചോദിത സ്വരങ്ങൾ ഈ മന്ത്രത്തെ വ്യതിരിക്തമാക്കുന്നു. ‘‘ഓം ഭൂർ ഭുവഃ സ്വഃ തത് സവിതുർ വരേണ്യം, ഭർഗോ ദേവസ്യ ധീമഹി, ധിയോ യോ നഃ പ്രചോദയാത് ’’ സാരം:"ലോകം മുഴുവൻ പ്രകാശം പരത്തുന്ന സൂര്യഭഗവാൻ അതുപോലെ നമ്മുടെ ബുദ്ധിയെയും പ്രകാശിപ്പിക്കട്ടെ." വിശ്വാമിത്ര (വിശ്വം=ലോകം, മിത്ര=സുഹൃത്ത്) മഹർഷിയാണു ഗായത്രീമന്ത്രത്തിന്റെ സൃഷ്ടാവ്. ത്രിപുരദഹനകാലത്ത് ഭഗവാൻ ശ്രീപരമേശ്വരന്റെ രഥത്തിന്റെ മുകളിൽ ചരടായി ജപിച്ചു കെട്ടിയിരിക്കുന്നതു ഗായത്രീമന്ത്രമാണ്. "ഗാനം ചെയ്യുന്നവനെ ത്രാണനം" ചെയ്യുന്നത് എന്നാണു ഗായത്രി എന്ന ശബ്ദത്തിന്റെ അർഥം .ഋഗ്വേദം, യജുർവേദം, സാമവേദം എന്നീ മൂന്നു വേദങ്ങളിലും പൊതുവായി കാണുന്ന മന്ത്രമെന്ന പ്രത്യേകതയും ഗായത്രീമന്ത്രത്തിനുണ്ട്. മന്ത്രത്തിന്റെ അധിഷ്ഠ...
സൂര്യാശ്രയരാശിഫലം   ആദിത്യന്‍ മേടത്തില്‍ പത്തുതിയ്യതിക്ക് മേലുള്ള ദിവസങ്ങളില്‍ സഞ്ചരിക്കുന്നകാലം ജനിക്കുന്നവന്‍, പ്രസിദ്ധനായും, സാമര്‍ത്ഥ്യം ഉള്ളവനായും, സഞ്ചാരപ്രിയനായും ധനം കുറഞ്ഞവനായും, ആയുധധാരിയായും ഭവിക്കും. പരമോച്ചഭാഗമായ ആദ്യത്തെ പത്ത് തിയ്യതിക്കകമാണ് ജനനമെങ്കില്‍ പ്രസിദ്ധനായും, സമ൪ത്ഥനായും, സ്വഗൃഹത്തില്‍ സുഖമായി കഴിയുന്നവനായും ധനപുഷ്ടിയുള്ളവനായും അംഗരക്ഷകന്മാരോടുകൂടിയവനായും ഭവിക്കും.    ഇടവമാസത്തില്‍ ജനിക്കുന്നവന്‍, വസ്ത്രങ്ങളേയും സുഗന്ധദ്രവ്യങ്ങളേയും വിറ്റു ലഭിക്കുന്ന ധനം കൊണ്ടും സംഗീതസാഹിത്യാദികളാല്‍ ലഭിക്കപ്പെടുന്ന ധനം കൊണ്ടും ജീവിക്കുന്നവനായും, സ്തീകളെ ദ്വേഷിക്കുന്നവനായും ഉല്‍കൃഷ്ട വിദ്യാഭ്യാസമുള്ളവനായും ഭവിക്കും.   മിഥുനമാസത്തില്‍ ജനിക്കുന്നവന്‍, വ്യാകരണാദിവിദ്യയും ജ്യോതിഷവും ഉള്ളവനായും ഭവിക്കും.   കര്‍ക്കിടകമാസത്തില്‍ ജനിക്കുന്നവന്‍, തീഷ്ണനായും, ധനഹീനനായും അന്യന്മാരുടെ കാര്യത്തില്‍ താല്‍പര്യമുള്ളവനായും, ഖേദവും സഞ്ചാരക്ലേശവും ഉള്ളവനായും ഭവിക്കും.    ചിങ്ങമാസത്തില്‍ ജനിക്കുന്നവന്‍, വനപര്‍വ്വതങ്ങളിലും ഗോകുലങ്ങളിലും ആസക്തിയുള്ളവനായും...
ചന്ദ്രാശ്രയരാശിഫലം    മേടം രാശിയില്‍ ചന്ദ്രന്‍ നില്‍ക്കുമ്പോള്‍ ജനിച്ചാല്‍ വൃത്തമായും ചുവന്നും ഇരിക്കുന്ന കണ്ണുകളോടുകൂടിയവനായും, വേഗത്തില്‍ നടക്കുന്നവനായും, ചൂടുള്ള ഇലക്കറി സാധനങ്ങള്‍ ഭക്ഷിക്കുന്നവനായും, ക്ഷിപ്രപ്രസാദിയായും, സഞ്ചാരശീലനായും, കാമിയായും, മുട്ടുകള്‍ക്ക് ബാലമില്ലാത്തവനായും സ്ഥിരമില്ലാത്ത സമ്പത്തുകളോട് കൂടിയവനായും, ശൂരനായും സ്ത്രീകള്‍ക്ക് വല്ലഭനായും സേവയെ അറിയുന്നവനായും, കുഴിനഖമുള്ളവനായും, തലയില്‍ തഴമ്പുള്ളവനായും, അഭിമാനിയായും, സഹോദന്മാരില്‍ മുമ്പനായും, കയ്യില്‍ ശക്തിരേഖയുള്ളവനായും, ഏറ്റവും ചപലനായും, വെള്ളത്തില്‍ ഭയമുള്ളവനായും ഭവിക്കും.    ഇടവത്തില്‍ ചന്ദ്രന്‍ നില്‍ക്കുമ്പോള്‍ ജനിക്കുന്നവന്‍, സൗന്ദര്യവും വിലാസത്തോടുകൂടിയ നടപ്പും ഉള്ളവനായും, വിശാലങ്ങളായ തുടകളും മുഖവും ഉള്ളവനായും, പൃഷ്ഠത്തിലും മുഖത്തും പാര്‍ശ്വഭാഗത്തും അടയാളങ്ങളോടുകൂടിയവനായും, ത്യാഗിയായും, സഹനശക്തിയുള്ളവനായും, പ്രഭുവായും, തടിച്ച കഴുത്തോടുകൂടിയവനായും, സ്ത്രീസന്താനം ഏറിയിരിക്കുന്നവനായും, കഫപ്രകൃതിയായും, പൂര്‍വ്വബന്ധുക്കള്‍ പൂര്‍വ്വധനം പുത്രന്മാര്‍ എന്നിവരോട് വേര്‍പ്പെട്ടവനായും, സൗഭാഗ്യവും ...

തിരുവാതിര

ഏവര്‍ക്കും ധനുമാസത്തിരുവാതിര ആശംസകള്‍ നേരുന്നു ധനുമാസത്തിലെ തിരുവാതിര വരുന്ന മാര്‍ഗ്ഗശീര്‍ഷ മാസത്തെ ശ്രീ പരമശിവന്‍റെ ശരീരമായിട്ടാണ് കല്പ്പിക്കാറുള്ളത്. മൂലം നക്ഷത്രം കാലടിയും, രോഹിണി കണങ്കാലും, അശ്വതി സ്കന്ധയും, പൂരാടം ഉത്രാടങ്ങള്‍ തുടകളും, പൂര-ഉത്രങ്ങള്‍ ഗുഹ്യദേശവും, കാര്‍ത്തിക കടിതടവും, പൂരുരുട്ടാതി-ഉതൃട്ടാതികള്‍ നാഭിയും, രേവതി കക്ഷവും, അനിഴം പുറവും, അവിട്ടം വയറും, അത്തം കൈത്തലവും, വിശാഖം കൈകളും, പുണര്‍തം കൈവിരലുകളും, ആയില്യം നഖങ്ങളും, തൃക്കേട്ട കഴുത്തും, തിരുവോണം കര്‍ണ്ണവും, പൂയം മുഖവും, ചോതി ചുണ്ടും പല്ലുകളും, ചതയം ഹാസവും, മകം മൂക്കും, മകയിരം കണ്ണുകളും, ചിത്തിര നെറ്റിയും, ഭരണി ശിരസ്സും, ആതിര മുടിയുമായ ശ്രീ പരമശിവനെ വ്രതമെടുത്ത് പൂജിക്കുന്നതും ബ്രഹ്മജ്ഞര്‍ക്ക് (അറിവുള്ളവര്‍ക്ക്) അന്നദാനവും നടത്തുന്നവര്‍ രോഗങ്ങളില്‍ നിന്നും അപായങ്ങളില്‍ നിന്നും വിമുക്തരാവും. കൃഷിസമ്പത്തും ധനസമ്പത്തും വര്‍ദ്ധിക്കുമെന്നാണ് മഹാഭാരതം പറയുന്നത്. മാസം മുഴുവന്‍ വ്രതമെടുക്കുന്നത് നന്ന്. ചിങ്ങമാസത്തിലെ അത്തം മുതല്‍ 10 നാളത്തെ ഓണം പുരുഷന്മാര്‍ക്കാണെങ്കില്‍, ധനുവിലെ അശ്വതി മുതല്‍ പുണര്‍തം വരെ 7 നാളത്തെ തിരുവ...

തിരുവാതിര വിശേഷം

*തിരുവാതിര വിശേഷം* 🌿🌿🌿🌿🌿🌿🌿🌿 *എട്ടങ്ങാടി മുതല്‍ ദശപുഷ്പംവരെ* 🌷🌷🌷🌷🌷🌷🌷🌷 *എട്ടങ്ങാടി* തിരുവാതിരയുടെ തലേന്നാള്‍ മകയിരം നാള്‍ ഉള്ളപ്പോഴാണ് എട്ടങ്ങാടി നേദിക്കേണ്ടത്. മകയിരം നാള്‍ തീരുന്നതിന് മുന്‍പ് നേദ്യം കഴിയണം. ചാണകം മെഴുകിയ തറയില്‍ ഉമി കൂട്ടി തീ കാണിച്ച് കാച്ചില്‍, ചേമ്പ്, ചേന, കൂര്‍ക്ക, ചെറുകിഴങ്ങ് നനകിഴങ്ങ്, ഏത്തക്കായ, മാറമ്പ് ഇവ ചുട്ടെടുത്ത് അരിഞ്ഞെടുക്കണം. കൂടുതലായി ആവശ്യമുള്ളപ്പോള്‍ ബാക്കി വേവിച്ചെടുത്ത് ചുട്ടെടുത്തതും ചേര്‍ത്ത് ശര്‍ക്കര പാവു കാച്ചിയതിലേക്ക് ഇടണം. ഇതിനോടൊപ്പം നെയ്യ്-തേന്‍, പഴം, നീലക്കരിമ്പ്-ചോളമലര്‍, ഉണങ്ങിയ നാളികേരം അരിഞ്ഞെടുത്തതും, വന്‍പയര്‍- കടല ഇവ വറുത്തു പൊടിച്ച പൊടിയും കൂട്ടിച്ചേര്‍ത്തിളക്കി എടുക്കുന്നതാണ് എട്ടങ്ങാടി. ചില സ്ഥലങ്ങളില്‍ മാറാമ്പ് പൊതിയാക്കിവെക്കും. ചിലയിടങ്ങളില്‍ മാറാമ്പ് വളരെക്കുറിച്ച് അരിഞ്ഞ് ചേര്‍ക്കും (കാലദേശ ഭേദങ്ങള്‍ക്കനുസരിച്ച് ചില്ലറ വ്യത്യാസങ്ങള്‍ ഉണ്ട്) തറമെഴുകി കത്തിച്ച വിളക്കിന് മുന്‍പില്‍ മൂന്ന് തൂശനിലകളായി എട്ടങ്ങാടി വച്ച് നേദിക്കുന്നു (ശിവന്‍, ഗണപതി, പാര്‍വതി)എട്ടങ്ങാടിയോടൊപ്പം വെറ്റില, പാക്ക്, കരിക്ക് (നേന്ത്...